മഴനീർ കണങ്ങൾ

പെയ്തൊഴിഞ്ഞു മാനവും

നനഞ്ഞൊഴുകി ഭൂമിയും

നീര്‍ക്കണങ്ങൾ  നിറഞ്ഞൊരു

ഇലച്ചാര്‍ത്തുമായ് കിളിമരവും

മുട്ടിവിളിച്ചെന്നെ ജാലകവാതിലിൽ

ഒരു കുളിര്‍ത്തെന്നലും

ഉരുണ്ടിറങ്ങി മുത്തുമണികൾ

നനച്ചു കുതിർത്തു തനുവും മനവും

കുളിര് കോരി മന്ദമാരുതനും

തിരികെ തന്നൊരു കുഞ്ഞു പൈതലിനെയും

അന്യം നിന്നു പോയൊരു ബാല്യത്തെയും …….!

This entry was posted in Uncategorized. Bookmark the permalink.

2 Responses to മഴനീർ കണങ്ങൾ

  1. Abdulla Ameen says:

    Ohh..that child is in a cage🙇🏻

    His eyes !covered with pride
    His hands! tied with prestige
    His heart of desires) !!!swallowed by dignity and social status..

    He often yells and peeps to come out..😔
    So..sad,his enemies are more stronger.
    I can see him 😳in every human..
    Regardless of their age..
    In 30s 40s 50 s and so on..

    Free..him please..let him smile😊..u too will☺️

    Like

    • എല്ലാ മനുഷ്യരുടെയും ആദ്യ ശത്രു അവൻ തന്നെയാണ് …..പിന്നെ സമൂഹവും ……..എല്ലാവുടെയും ഉള്ളിൽ ഒരു കുഞ്ഞു കുട്ടി ഉണ്ട്..എത്ര വലുതാലായാലും അത് ആഗ്രഹങ്ങൾ സാധിക്കപെടാതെ വീർപ്പുമുട്ടിക്കിടക്കും……..ഹൃദയത്തിൽ നിന്നും നീ എഴുതിയ വരികൾ നന്നായിരിക്കുന്നു ……

      Like

Leave a comment