Author Archives: jishamotirahman

മരണക്കിണര്‍

    “ഏമാനിന്ന് പണിക്കൊന്നും പോന്നില്ലേ?”…..ചെറിയമ്മയുടെ ശബ്ദം കാതിലേക്ക് വീണു.   കേട്ടതായി ഭാവിച്ചില്ല.   “തന്തേന്റെയും തള്ളേടെം കൂടെ പോകാന്‍ ആലോചിക്കുവാന്നോ?…വല്യച്ചന്റെയും വല്യ്മ്മേടെം കൊണം കൊണ്ട് പെണ്ണൊരുത്തി വീട്ടില് നിക്കാന്‍ തൊടങ്ങീട്ട് നാള് ത്രയായി…..എനിക്കല്ലാതെ ഇവിടുള്ളോര്‍ക്ക് ആര്‍ക്കെങ്കിലും ആ വിചാരമൊണ്ടോ?”…..ചെറിയമ്മ കത്തിക്കേറുകയാണ്………   അവന്‍ ഒന്നുകൂടി ആ കിണറിലേക്ക് നോക്കി.ഇതുവരെ അതിന്‍റെ ഉള്ളിലേക്ക് ഒന്ന് … Continue reading

Posted in Uncategorized | 5 Comments

പിന്‍വിളികള്‍

ഗേറ്റ് പൂട്ടി പുറത്തിറങ്ങിയപ്പോഴേക്കും മാധവമ്മാമ വന്നിരുന്നു. “ ഇനി എപ്പോഴാ ഈ വഴിക്ക് ? അച്ഛനും അമ്മയും പോയിന്നു വച്ചു ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ?” ഒന്ന് നിര്‍ത്തി ഒട്ടൊരു മടിയോടെ തുടര്‍ന്നു പറഞ്ഞു. “നല്ല വില ഒത്തുവന്നാല്‍ കൊടുക്കാമെന്നു സേതു പറഞ്ഞു.പ്രഭക്കു താല്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നോക്കിക്കൂടെ?” എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു.നാട്ടിന്‍പുറത്തെ ഈ വീടിനോട് പ്രഭേട്ടന് ഇഷ്ടമില്ലെന്നു … Continue reading

Posted in Uncategorized | 10 Comments

ഒരു ഞായറാഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്‌….

ഒരു ഞായറാഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്‌……ഇ മഷി ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്…..!!!! http://emashi.in/feb-2016/oru-njayarazhchayude-ormaykk.html

Posted in Uncategorized | Leave a comment

നീലജനാലകളുള്ള വീട്

അച്ഛനും അമ്മയും വന്നിട്ട് കുറച്ചു ദിവസമായി.നാട്ടിന്പുറത്തുനിന്നും നഗരത്തിലേക്ക് വന്നതിലുള്ള അസ്വസ്ഥതകള്‍ മാറി വരുന്നേ ഉള്ളൂ.എനിക്ക് എപ്പോഴും ഓടി ഓടി പോകാന്‍ വയ്യാത്തത് കൊണ്ട് ഇങ്ങോട്ട് ക്ഷണിക്കും.നിര്‍ബന്ധം ഒരുപാടാകുമ്പോള്‍ വന്നു ഒന്നോ രണ്ടോ ആഴ്ച നിന്നിട്ട് പോകും.അതാണ് പതിവ്.ഈ വരവും അങ്ങനെ തരപ്പെടുത്തിയ ഒന്നാണ്.അച്ഛന്‍ ഇപ്പോള്‍ പത്രം വായിക്കുകയാണ്.അമ്മയുടെ കയ്യില്‍ സൂരജിന്റെ ബട്ടണ്‍ വിട്ടു പോയ ഒരു … Continue reading

Posted in Uncategorized | 2 Comments

ഒരു തീവണ്ടി യാത്ര

സ്റ്റേഷനില്‍ അവളെ യാത്രയാക്കാന്‍ അച്ഛന്‍ മാത്രമേ വന്നിട്ടുണ്ടായിരുന്നുള്ളൂ.അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പേ അവരെ വിട്ടുപിരിഞ്ഞിരുന്നു.അച്ഛന്റെ മുഖത്തെ പതിവില്‍ കഴിഞ്ഞുള്ള ആശങ്കയും പരിഭ്രാന്തിയുമൊക്കെ അവളെയും വിഷമിപ്പിച്ചു.തീവണ്ടിയിലേക്ക് കയറുന്നതിനു മുന്‍പ് അയാള്‍ അവളുടെ ഭര്‍ത്താവിന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു.അതില്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ എല്ലാ നിസ്സഹായതയും ഒളിഞ്ഞുകിടന്നിരുന്നു.അവരുടെ കമ്പാര്‍ട്ട്മെന്റില്‍ കയറി സീറ്റ്‌ എല്ലാം നോക്കി ശരിയെന്നു ഉറപ്പു വരുത്തി അവളുടെ നെറുകയില്‍ … Continue reading

Posted in Uncategorized | 2 Comments

കണ്ണാടിക്കൂട്ടിലെ ചെറു കുമിളകള്‍

ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ ഞാനീ ചില്ലു കൂട്ടിലാണ്……ഒറ്റയ്ക്ക്…..എനിക്ക് സ്വര്‍ണത്തിന്‍റെ നിറമായതുകൊണ്ട് കാണാന്‍ കുറച്ചു ഭംഗിയൊക്കെ ഉണ്ട്.ഈ വീട്ടില്‍ വരുന്നവരൊക്കെ എനിക്ക് ചുറ്റും കൂടും.എന്‍റെ കൂടിന്റെ ഓരോ വശത്തും തട്ടിയും മുട്ടിയും അവര്‍ എന്നെ പേടിപ്പിക്കും.ഞാന്‍ ഭയന്ന് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നത് കണ്ടു അവര്‍ പൊട്ടിപൊട്ടിച്ചിരിക്കും.എന്റെ കൂട്ടിലെ വെള്ളം മാറ്റുന്ന ദിവസം എന്നെ വേറൊരു കുഞ്ഞു … Continue reading

Posted in Uncategorized | Leave a comment

തൂലിക

കടലിനേക്കാള്‍ ആഴമുള്ള ഒരു മൌനം കരിമ്പടമായി പുതച്ച് ചങ്ങലക്കണ്ണികള്‍ ഉരച്ചു സ്വയം വേദനിപ്പിച്ച് മുനയൊടിഞ്ഞു മൂലയ്ക്ക് കിടന്നൊരുവള്‍. ഒരു തൂലിക

Posted in Uncategorized | Leave a comment

ഒറ്റമൈന

http://indiaree.com/ indiaree യില്‍ വന്ന “ഒറ്റമൈന”  എല്ലാവരും വായിക്കുമല്ലോ……!!!!

Posted in Uncategorized | Leave a comment

പ്രിയപ്പെട്ട ഡിസംബര്‍

വീണ്ടും ഒരു ഡിസംബര്‍……തണുത്തുറഞ്ഞ പ്രഭാതങ്ങള്‍……നേര്‍ത്ത മഞ്ഞിന്‍ പാളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന പുറം ചട്ടയിട്ട കുറെ രൂപങ്ങള്‍ നിഴലുകളെ ഓര്‍മ്മപ്പെടുത്തുന്നു.നിറങ്ങളില്ലാത്ത പുതുവര്‍ഷപ്പുലരികള്‍……ചീന്തിയെറിഞ്ഞ കലണ്ടര്‍ താളുകള്‍ പോലെ കഴിഞ്ഞു പോയ വര്‍ഷങ്ങളും ഓര്‍മ്മചിന്തുകളും മറവിയുടെ ശ്മശാനത്തിലേക്ക് എറിയപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ വീടിന്റെ മുന്നില്‍ തൂക്കുവിളക്ക് പോലെ ഒരു നക്ഷത്രം ചെറുകാറ്റില്‍ ഇളകിയാടിയിരുന്നു.ഇപ്പോളത് പൊടിയും മാറാലയും പിടിച്ച് ഓര്‍മ്മകളുടെ … Continue reading

Posted in Uncategorized | 2 Comments

കഥ പറയും അക്ഷരങ്ങള്‍……കത്തുകളിലൂടെ

വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനില്‍ എന്റെ ഒരു കഥ…… എല്ലാ കത്തുകളും ഒരുപോലെ അല്ല…ഓരോ കത്തിനും ഓരോ മണമാണ്……പ്രണയത്തിന്റെ…..മരണത്തിന്റെ…വേര്‍പാടുകളുടെ…..വിരഹത്തിന്റെ…..സന്തോഷത്തിന്റെ….പ്രതീക്ഷകളുടെ…..കാത്തിരിപ്പിന്റെ…….കണ്ണുനീരിന്റെ…………കടല്‍ കടന്നു വന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു. ബാക്കി വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ…..! http://vazhakkupakshi.blogspot.qa/2015/11/blog-post_14.html

Posted in Uncategorized | 1 Comment