Monthly Archives: July 2015

നൊസ്റ്റാൾജിയ

അന്തമില്ലാതൊരാ നാട്ടു വഴികളും പിണങ്ങികൂമ്പി നില്ക്കും തൊട്ടാവാടിയും തുള്ളിക്കളിക്കും ചേമ്പില താളിൻ മുത്തുമണിയും വാതിൽ പഴുതിലൂടെ എത്തിനോക്കുന്നൊരു മുല്ലപ്പൂ മണവും കൊതി ഊറുന്നൊരു പൊതിച്ചോറും കൂട്ടിവച്ചൊരാ മഞ്ചാടി മണികളും വായിച്ചു തീരത്തോരാ കത്തുകളും ഒളിച്ചു വച്ചൊരാ മയിൽ പീലിയും തേൻ ചുവയുല്ലൊരാ മാമ്പഴവും പാറി കളിക്കുന്നൊരു പൊന്നൂഞ്ഞാലും ഒരുക്കി വച്ചൊരു പൂക്കളവും പറയാതെ മാഞ്ഞു പോയൊരു … Continue reading

Posted in Uncategorized | Leave a comment

നൊമ്പരങ്ങൾ

എരിഞ്ഞമർന്നു എനിക്കു മുൻപിൽ ഒരു കടലാസ്സു കൂമ്പാരം ചാരമായ് തീർന്നു നിമിഷാർധത്തിൽ എന്റെ ഹൃദയ നൊമ്പരങ്ങൾ

Posted in Uncategorized | Leave a comment

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും കഥയിൽ കാറ്റും മഴയും ഒരുമിച്ചു വന്നപ്പോൾ മണ്ണാങ്കട്ട   മാത്രമേ അലിഞ്ഞു പോയുള്ളൂ പറന്നു പോയ കരിയില ഇപ്പോഴും തിരഞ്ഞുനടക്കുകയാണത്രെ കൂട്ടുകാരനെ ……..!

Posted in Uncategorized | 1 Comment

മഴനീർ കണങ്ങൾ

പെയ്തൊഴിഞ്ഞു മാനവും നനഞ്ഞൊഴുകി ഭൂമിയും നീര്‍ക്കണങ്ങൾ  നിറഞ്ഞൊരു ഇലച്ചാര്‍ത്തുമായ് കിളിമരവും മുട്ടിവിളിച്ചെന്നെ ജാലകവാതിലിൽ ഒരു കുളിര്‍ത്തെന്നലും ഉരുണ്ടിറങ്ങി മുത്തുമണികൾ നനച്ചു കുതിർത്തു തനുവും മനവും കുളിര് കോരി മന്ദമാരുതനും തിരികെ തന്നൊരു കുഞ്ഞു പൈതലിനെയും അന്യം നിന്നു പോയൊരു ബാല്യത്തെയും …….!

Posted in Uncategorized | 2 Comments

ഒരു മുത്തശ്ശി കഥ

മുത്തശ്ശി “എത്ര ദിവസമായി കഥ പറയാമെന്നു പറഞ്ഞു പറ്റിക്കുന്നു …..ഇന്ന് പറഞ്ഞെ പറ്റൂ ….”. കൊച്ചുമക്കൾ രണ്ടും അവരുടെ പിന്നാലെ കൂടി . അവധിക്കാലം കുട്ടികളുടെ കൂടെ ആഘോഷിക്കാൻ വന്നതാണ്‌ മുത്തശ്ശനും മുത്തശ്ശിയും .“ ഇന്ന് ഏതു  കഥ പറയും ? എല്ലാ കഥകളും പറഞ്ഞു കഴിഞ്ഞു”. മുത്തശ്ശി മനസിലോർത്തു. “ശരി ഇന്ന് പുതിയ ഒരു … Continue reading

Posted in കഥ | 2 Comments

ഞാനും നിഴലും

ഞാന്‍:- നിഴലേ നീ എന്തേ പകല്‍ വെളിച്ചത്തില്‍ മാത്രം എന്റെ മുന്നിലും പിന്നിലും ഒപ്പവും നടക്കുന്നു? ഇരുളില്‍ നീ എവിടെ പോയി മറയുന്നു? നിഴല്‍:- ഞാന്‍ എന്നും എപ്പോഴും നിന്റെ കൂടെ ഉണ്ട് ഞാനും നീയും ഒന്നല്ലേ? നീയില്ലെങ്കില്‍ ഞാനുണ്ടോ? ഇരുട്ടില്‍ നീ എന്നെ തിരിച്ചറിയാത്തത് ഇരുളിനും എനിക്കും ഒരേ നിറം “കറുപ്പ്”……….!

Posted in Uncategorized | 1 Comment

ഓർമ്മകൾ

ചില ഓർമ്മകൾ അങ്ങനെയാണ് ചെളിക്കുണ്ടിൽ പുതഞ്ഞു കിടക്കും കല്ലുകൾ പോലെ മറ്റു ചിലവ തെളിനീരിലെ വെള്ളാരം കല്ലുകൾ പോലെയും വേറെ ചിലതോ കണ്ണുനീരായി കവിളിലൂടെ ഒഴുകിനടക്കും പിന്നെയും ചിലത് പടിപ്പുരയിൽ വന്നു മുട്ടിവിളിക്കുന്ന ഈറൻ പോലെ …….!

Posted in Uncategorized | 1 Comment

പിറന്നാൾ കുട്ടി

തലയിൽ തെളിഞ്ഞ  വെള്ളി രേഖകളും തോളൊപ്പമെത്തിയ മക്കളും ഓർമപ്പെടുത്തി ആയുസ് പുസ്തകത്തിൽ  ഒരു താൾ കൂടി മറിഞ്ഞെന്നു……. എത്തിനോക്കുന്നു ഒരു പിറന്നാൾ കുട്ടി കൈമോശം വന്ന ബാല്യ കാലത്തിൽ നിന്ന് അമ്മ തൻ പൊന്നുമ്മയും അച്ഛന്റെ വക ഒരു പിടി ചോറും ബാക്കിയില്ലിനി എൻ കയ്യിൽ ഒരു സമ്മാനപ്പൊതിയും പകരം വക്കാൻ……. പോകുവാനൊരുപാട് കാതം ബാക്കി … Continue reading

Posted in Uncategorized | 5 Comments

തുടക്കം

ഞാൻ തുറന്നു പിടിക്കുന്നത്‌ എന്റെ ഉള്ളിലുള്ളതും പുറത്തും കാണുന്ന അനുഭവങ്ങളാണ്….നെരിപ്പോട് പോലെയുള്ള എന്റെ മനസ്സ് ആണ്….ചിതൽ  പുറ്റുകൾ പോലെയുള്ള ഓർമ്മകൾ ആണ് …. വായിക്കുക …..അഭിപ്രായങ്ങൾ എഴുതുക ……!

Posted in അനുഭവം | 5 Comments