മഷി പുരണ്ട വരികള്‍……

varthamanam

Advertisements
Image | Posted on by | Leave a comment

ആള്‍ക്കൂട്ടത്തില്‍ തനിയെ

അതവരുടെ മധുവിധു യാത്രയൊന്നും അല്ലായിരുന്നു……മൂന്നാല് വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നേര്ന്നിട്ടുള്ള വഴിപാടുകള്‍ കഴിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഒരു യാത്ര…… അമ്മയുടെ നിര്‍ബന്ധത്തിനു ഒടുവില്‍ അയാള്‍ സമ്മതം മൂളി അവളെയും കൂട്ടി ഒരു സംഘത്തിന്റെ ഒപ്പം വന്നതായിരുന്നു…..ഇപ്പോള്‍ അവരുള്ളത് കന്യാകുമാരിയില്‍ ആയിരുന്നു…….മൂന്ന് കടലുകള്‍ സംഗമിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലം…..അവള്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് വന്നിട്ടുണ്ട്….പക്ഷെ ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല…..അപരിചിതമായ മുഖങ്ങള്‍ ചുറ്റിനും ……നീണ്ടു വരുന്ന നോട്ടങ്ങള്‍ ഒഴിവാക്കാന്‍ അയാളുടെ കയ്യില്‍ വിരലുകള്‍ കോര്‍ത്തു……ഒരു നിമിഷത്തിനുള്ളില്‍ അവളുടെ കൈ വിടുവിച്ചു അയാള്‍ ആള്‍കൂട്ടത്തില്‍ അമര്‍ന്നു…….അവള്‍ക് അത്ഭുതമൊന്നും തോന്നിയില്ല…..എന്നും അങ്ങനെ ആയിരുന്നു…….ഇരുളിന്റെ മറവില്‍ മാത്രമേ അയാള്‍ അവളെ ചേര്‍ത്ത് പിടിചിരുന്നുള്ളൂ……അല്ലാത്തപ്പോഴൊക്കെ അയാളുടെ മുഖത്ത് ഒരു അപരിചിതത്വം നിഴലിച്ചിരുന്നു…..ഒരു അദൃശ്യ രേഖ എന്നും അവരുടെ ഇടയില്‍ ഉണ്ടായിരുന്നു…..പരിചയമുള്ള ഒരു മുഖം തിരഞ്ഞു അവള്‍ ആള്‍ക്കൂട്ടതിന്നിടയില്‍…….മുന്‍പില്‍ കുറെ പടിക്കെട്ടുകള്‍…..ഇറങ്ങാന്‍ വിഷമിക്കുന്ന ഒരു വയസ്സായ സ്ത്രീ……അവള്‍ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു കയ്യില്‍ പിടിച്ചു…..മുഖം ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി ബസ്സില്‍ കൂടെയുണ്ടായിരുന്നവര്‍ ആണ്……” “ഒറ്റയ്ക്കേ ഉള്ളൂ കുട്ടി, ഇനി ഇങ്ങനെ ഒരു യാത്ര തരപ്പെടുവോന്നു ഉറപ്പില്ല, അതോണ്ട് ഇറങ്ങി പുറപ്പെട്ടതാ…ഒട്ടും വയ്യാ…..” . നേര്യതിന്റെ കോന്തലകൊണ്ട് അവര്‍ വിയര്‍പ്പു തുടച്ചു. “ നീയും ഒറ്റക്കാ” ? പെട്ടെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാനാവാതെ അവള്‍ വെറുതെ തലയാട്ടി…..അവര്‍ക്ക് എന്ത് മനസ്സിലായോ എന്തോ? അതെ പകല്‍ വെളിച്ചത്തില്‍ ഞാന്‍ ഒറ്റക്കാണ്……ഇരുട്ടില്‍ മാത്രം എന്നെ തേടി വരുന്ന കൈകള്‍…കൈകള്‍ മാത്രം…..അവള്‍ മനസ്സില്‍ പറഞ്ഞു……!

Posted in Uncategorized | 6 Comments

അയല്പക്കങ്ങള്‍ പറയുന്നത്……..

ഈ തവണത്തെ അവധിക്കാലത്ത്‌ അമ്മയോടൊപ്പം പത്തു ദിവസം…..കാലെ ക്കൂട്ടി അനുവാദം വേണ്ടപ്പെട്ടവരുടെ കയ്യില്‍ നിന്ന് വാങ്ങി വച്ചിരുന്നു…ഏട്ടന്‍ കൂടി വേണമായിരുന്നു…..എത്ര വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ട്…അമ്മയുള്ളതുകൊണ്ട് വിശേഷങ്ങള്‍ പരസ്പരം അറിയുന്നുണ്ട്….രാത്രി പകലുകളുടെ വ്യത്യാസത്തില്‍ ഫോണ്‍ വിളികള്‍ പോലും പലപ്പോഴും ചടങ്ങാവുന്നു…..ഉച്ചയൂണിനു ശേഷം അമ്മയുമായി കൊച്ചുവര്തമാനതിനു ഇരുന്നു…..അമ്മയുടെ കണ്ണുകള്‍ പതിവ് സീരിയലുകളില്‍ ആണ്….” പടിഞ്ഞാറയിലെ മീനുവേടതിയുടെ അവിടെ എന്തുണ്ട് വിശേഷം? വിനുവിന്റെ കല്യാണം നന്നായിരുന്നോ? പെണ്ണ് കൊള്ളാമോ ? ഒറ്റശ്വാസത്തില്‍ എന്റെ വക കുറെ ചോദ്യങ്ങള്‍? എനിക്കന്നു വയ്യാണ്ട് കിടക്കുവാരുന്നു….കല്യാണം കഴിഞ്ഞു മീനു പോലും ഇവിടെ വരെ വന്നില്ല….എന്തിനാ അവളെ പറയുന്നേ? ഈ മതിലും ചുറ്റി റോഡ്‌ വഴി നടന്നു വരണ്ടേ? അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്…എന്റെ വീടിനു ചുറ്റും മതിലാണ്…..വീട് പുതുക്കി പണിതപ്പോള്‍ ഏട്ടന്‍ വലിയ മതിലും പണിയിപ്പിച്ചു…….വേലികള്‍ വീടുകള്‍ക്ക് ചുറ്റും അല്ല….മനസ്സുകള്‍ക്ക് ചുറ്റുമാണ്…..പണ്ടൊക്കെ അമ്മ അടിക്കാന്‍ ഓടിക്കുമ്പോള്‍ ഒറ്റ ഓട്ടമാണ് മീനുവേട്ടതിയുടെ അടുത്തേക്ക്….ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് അവിടെ ഹാജര്‍ വച്ചിട്ടെ വീട്ടില്‍ വരുമായിരുന്നുള്ളൂ…വടക്കേതിലെ കൃഷ്ണേട്ടന്റെ കോഴികള്‍ ഞങ്ങള്‍ടെ പച്ചക്കറിതോട്ടം നശിപ്പിക്കുന്നെന്നും പറഞ്ഞു അമ്മൂമ്മയുമായി എന്നും വഴക്കായിരുന്നു…അന്ന്‍ പശുവിനെ അഴിച്ചുവിട്ടു അമ്മൂമ്മ പകരം വീട്ടി….എന്നിട്ടും ആരും മതിലുകള്‍ കേട്ടിയിരുന്നില്ല….കൃഷ്ണേട്ടന്റെ ഭാര്യയും എന്റെ അമ്മയും പുരയിടത്തില്‍ നിന്ന് ഭര്‍ത്താക്കന്മാരുടെ കുറവുകള്‍ പങ്കുവക്കുമായിരുന്നു…..ഇന്നോ? ഇനി രമേടതിയുടെ വിശേഷം ചോദിച്ചാല്‍ അമ്മ എന്ത് പറയുമോ എന്തോ? എങ്കിലും ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചുപോയി…നമ്മുടെ പടം വരപ്പുകാരന്‍ രവി മരിച്ചപ്പോള്‍ കണ്ടതാ കൃഷ്നെയും രമയും…രണ്ടു പേര്‍ക്കും തീരെ വയ്യ…!
എന്റെ തുറിച്ചു നോട്ടം കണ്ടപ്പോള്‍ അമ്മ പറഞ്ഞു…” നീ നോക്കണ്ട…ആളുകള്‍ ഇപ്പോള്‍ മരണവീടിലും കല്യാണവീട്ടിലും ഒക്കെ വച്ചാ പരസ്പരം കാണുന്നെ….അല്ലാതെ ഈ മതിലോക്കെ ചവിട്ടി പൊളിച്ചു പോകാന്‍ പറ്റുമോ? ഒരു കള്ളന്‍ കേറിയാല്‍ അടുത്ത വീട്ടില്‍ അറിയില്ല…
എല്ലാ വീടുകളിലും അച്ഛനും അമ്മയും കാണും…ചിലപ്പോ ഒരാളെ കാണു…കൂട്ടിനു ആരുമില്ലാത്ത എത്രയോ ആളുകള്‍…സ്വന്തം മക്കള്‍ക്കില്ലാത്ത ആധി വേണോ മറ്റുള്ളവര്‍ക്ക്?” അമ്മ എന്നെ ആണോ പറഞ്ഞത്? ഞാന്‍ വല്ലായ്മയോടെ നോട്ടം മാറ്റി……
“ നീയാ തുണിയെടുത്തു വെളിയില്‍ വിരിക്ക്…..രാവിലത്തേക്ക് ഉണങ്ങി കിട്ടും….ഞാനിതൊന്നു കാണട്ടെ”….അമ്മയുടെ ശ്രദ്ധ വീണ്ടും ടീവിയിലായി.
ഞാന്‍ ബക്കറ്റെടുത്തു തുണി എല്ലാം അതിലാക്കി ടെറസ്സിലേക്ക് നടന്നു…..വാതിലിന്റെ സാക്ഷ എടുക്കാന്‍ പാട് പെട്ടു…അമ്മ ഇത് വഴിയൊന്നും വരാറില്ല എന്ന് തോന്നുന്നു….കാല് വയ്യാത്ത അമ്മയാണ് പടി കേറുന്നത്….ഞാന്‍ ഓരോ തുണിയായി അയയില്‍ വിരിക്കുമ്പോള്‍ ആണ് ഒരു കാഴ്ച കണ്ടത്…..ഇപ്പോ എനിക്ക് എല്ലാ അയല്‍ വീടുകളും കാണാം…മീനുവേടതിയുടെ മരുമകള്‍ ചെടിക്ക് വെള്ളം നനക്കുന്നു….കൃഷ്നെട്ടനല്ലേ ചാര് കസേരയില്‍ കിടക്കുന്നത്……കിഴെക്കെ വശത്ത് പുതിയ ഒരു വീട് ഉയരുന്നു…..അങ്ങനെ എന്തെല്ലാം……അപ്പൊ അയല്പക്കങ്ങള്‍ പറയുന്നത് കാണണമെങ്കില്‍ ടെറസ് വീട് വേണം…..! അമ്മയോട് പറഞ്ഞാലോ? വേണ്ട , പകുതി കുസൃതിയോടും വേദനയോടും ഞാന്‍ മനസ്സിനെ വിലക്കി….! അവിടെ കുറച്ചു നേരം കൂടി നിന്ന് ഞാന്‍ മനസ്സ് കുളിര്‍ക്കെ എന്റെ അയല്‍വീടുകളെയും അയല്‍ക്കാരെയും കണ്ടു…മതിലുകളില്ലാതെ…..!

Posted in കഥ | 4 Comments

മഞ്ചാടിമണികള്‍

textgram15

Image | Posted on by | Leave a comment

YOU ‘n’ ME……

textgram14

Image | Posted on by | 1 Comment

കുഴിയാന

textgram13

Image | Posted on by | Leave a comment

ചിലര്‍

textgram9

Image | Posted on by | Leave a comment

ദൈവവും മനുഷ്യനും

അന്ന്

ആദിയിൽ ദൈവം സൃഷ്ടിച്ചു ആകാശ ഭൂമികൾ

രണ്ടാം ദിനമോ ജലവും

മൂന്നാം ദിവസം തരു ലതാധികളും

നാലാം ദിവസം താരങ്ങളെയും   സൂര്യ ചന്ദ്രന്മാരെയും

അഞ്ചാം   ദിനമോ പക്ഷികളും ജലജീവികളും

ആറാം ദിവസം സൃഷ്ടിച്ചു   മനുഷ്യനും ജീവജാലങ്ങളും

അനുഗ്രഹിച്ചു പുതു തലമുറകൾക്കായി

എന്നിട്ടോ ദൈവം ആഹ്ലാദചിത്തനായി വിശ്രമിച്ചു ആ ഏഴാം നാളിൽ……!

ഇന്ന്

മണലൂറ്റുകാരെ പേടിച്ചു സ്വയം ജീവനൊടുക്കിയ പുഴയും

മുളയിലെ വളര്‍ച്ച മുരടിച്ച വൃക്ഷലതാദികളും

സദാചാര പോലീസിനെ ഭയന്നു നട്ടം തിരിയുന്ന ജനവും

ദിനം പ്രതി പെറ്റു പെരുകുന്ന ആപ്പുകളും

“ലുക്ക്‌ അപ്പ്‌ ” എന്നോതി നിലവിളിക്കുന്ന കുഞ്ഞു പൈതങ്ങളും

നഗ്നയായി ഓടി വരുന്നൊരു പടുവൃദ്ധയും

നായാട്ടുകാരെ ഭയന്ന് ദേശാടനത്തിനൊരുങ്ങും പറവകളും

കൊലയും കൊള്ളിവെപ്പുമായി വരുന്നൊരു ആഘോഷങ്ങളും

പരിതപിക്കുന്നു ദൈവം ലോകത്തെ നോക്കി

അവതരിച്ചു പിന്നെ പേമാരിയായും കൊടുങ്കാറ്റായും

ശൂന്യമായ പ്രപഞ്ചം കണ്ടു ഏകനായി അലഞ്ഞു ദൈവവും

അണയാന്‍ തീരമില്ലാതെ അലറി പാഞ്ഞു കടലും………..!

nature

Posted in Uncategorized | Leave a comment

ജീവിതം

ജനിമൃതികള്‍ക്കിടയിലെ നൂല്പ്പാലതി –

നാരോ പേരിട്ടു ജീവിതമെന്നു

കൂട്ടിയും കിഴിച്ചും തുഴഞ്ഞും ഇഴഞ്ഞും

കടക്കവേ തപ്പിത്തടഞ്ഞു വീണൊരീ കണ്ണീര്കയങ്ങളില്‍

പാതി വഴിയില്‍ കൈ പിടിച്ചുയര്‍ത്തി നീയും

എങ്ങോ പോയ്‌ മറഞ്ഞു യാത്രാമൊഴി പോലും ചൊല്ലാതെ

പാഴ്ജന്മം എന്നോതി ശപിച്ചവര്‍

ഓരോന്നായി പടിയിറങ്ങി

പൊരുതി തളര്‍ന്നു ജീവനും ജീവിതവും

മുഖത്തോടുമുഖം നോക്കി മൂകം

ഇന്നുമീ സങ്കട കടലില്‍ യുദ്ധം

ചെയ്തു ഞാനും എന്റെ നിഴലും

കാത്തിരിപ്പൂ നിന്നെയും ഓര്‍ത്ത്………….!

struggling

Posted in Uncategorized | Leave a comment

കഴുമരം

കഴുമരത്തിലേററി ഞാനിന്നൊരു കരിഞ്ഞ സ്വപ്നത്തെ

എന്നെ നോക്കി ദഹിപ്പിക്കുന്ന കണ്ണുകള്‍

മൂടി ഞാന്‍ കറുത്ത തുണിയാല്‍

എന്നെ ഞെരിച്ചമര്‍ത്തിയ കൈകള്‍ പിന്നോട്ട് കെട്ടി

ചവിട്ടിയരച്ച കാലുകള്‍ക്കേകി ചങ്ങലകളും

നിന്റെ പ്രാണന്‍ വിട്ടു പോയൊരാ നിമിഷം

പൊട്ടിച്ചിരിച്ചു ഞാന്‍ ഉന്മാദിനിയെ പോലെ……

പിന്നെയോ വെള്ള പുതപ്പിച്ചു കിടത്തി

തലക്കല്‍ വച്ചു കത്തിച്ചൊരു നിലവിളക്കും

നിന്റെ മരണം ഉറപ്പാക്കി കാത്തിരുന്നു

കണ്ണു ചിമ്മാതോരോ നിമിഷവും

ആട്ടിയോടിച്ചില്ല ഞാന്‍ നിന്നെ ചുറ്റിപ്പറന്ന ഈച്ചകളെ…….

ഇറക്കി കിടത്തി നിന്നെ ഒരു ശവക്കുഴിക്കുള്ളില്‍

മൂന്ന് പിടി മണ്ണിട്ട്‌ മൂടി ഒരു തുള്ളി കണ്ണീരൊഴുക്കാതെ

അതിന്‍ മേലെ നട്ടു നനച്ചു വളര്‍ത്താനൊരു

തൈമാവും വച്ചു, തിരിഞ്ഞു നോക്കാതെ നടന്നു.

ഇനിയുറങ്ങാം സ്വസ്ഥമായി എനിക്കും നിനക്കും

പേക്കിനാവുകളില്ലാത്ത രാത്രികളുമായി……!

The_Hanging_Tree

Posted in Uncategorized | Leave a comment