പിന്‍വിളികള്‍

ഗേറ്റ് പൂട്ടി പുറത്തിറങ്ങിയപ്പോഴേക്കും മാധവമ്മാമ വന്നിരുന്നു.
“ ഇനി എപ്പോഴാ ഈ വഴിക്ക് ? അച്ഛനും അമ്മയും പോയിന്നു വച്ചു ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ?”
ഒന്ന് നിര്‍ത്തി ഒട്ടൊരു മടിയോടെ തുടര്‍ന്നു പറഞ്ഞു.
“നല്ല വില ഒത്തുവന്നാല്‍ കൊടുക്കാമെന്നു സേതു പറഞ്ഞു.പ്രഭക്കു താല്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നോക്കിക്കൂടെ?”
എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു.നാട്ടിന്‍പുറത്തെ ഈ വീടിനോട് പ്രഭേട്ടന് ഇഷ്ടമില്ലെന്നു എനിക്കറിയാം.സേതുവേട്ടന് നാടിനോട് പണ്ടേ വലിയ ഗൃഹാതുരത ഒന്നുമില്ല.കയ്യിലിരുന്നതില്‍ ഒരു ജോഡി താക്കോല്‍ മാധവമ്മാമയെ ഏല്‍പ്പിച്ചു.അവിടെ നിന്ന് കൊണ്ട് ഞാന്‍ ഒന്നുകൂടി വീടിനെ നോക്കിക്കണ്ടു.ബാല്യം കൌമാരം എല്ലാം കൊഴിഞ്ഞു വീണത്‌ ഇവിടെയാണ്.
എപ്പോഴോ രുചിയും മണവുമെല്ലാം ഓര്‍മ്മഭരണിയില്‍ അടച്ചു വച്ചിട്ട് അമ്മ തെക്കെപ്പുറത്തെ മാവിന്‍ചോട്ടില്‍ ഉറങ്ങാന്‍ പോയി.അമ്മ പോയതോടെ വീടിന്‍റെ താളം തെറ്റിപ്പോയി.അച്ഛന്‍ പിന്നീടു ഒരിക്കലും വീട്ടില്‍ സ്ഥിരമായി തങ്ങിയില്ല.ലക്ഷ്യങ്ങളില്ലാത്ത യാത്രകള്‍.വല്ലപ്പോഴും എവിടെനിന്നെങ്കിലും വിളിക്കും.അപ്രതീക്ഷിതമായി വീടിന്റെയോ ഓഫീസിന്റെയോ മുന്നില്‍ വന്നു പെടും.
അവസാനം കണ്ടപ്പോഴും അങ്ങനെ ഒരു യാത്രയുടെ അവസാനം ആയിരുന്നു.മുഷിഞ്ഞ ഉടുപ്പും ഷേവ് ചെയ്യാത്ത മുഖവും ഒക്കെയായി ആകെ മടുപ്പിക്കുന്ന ഒരു ചിത്രം.മുഖത്തേക്ക് ഇരച്ചുകയറിയ ദേഷ്യം വാക്കുകളില്‍ പ്രകടിപ്പിച്ചപ്പോഴും ഒന്നും മിണ്ടാതെ നിന്നു.യാത്ര പറയാതെ തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ പിറകില്‍ നിന്ന് വിളിച്ചു.
“അച്ഛാ, നമ്മുടെ വീട് അങ്ങനെ കിടക്കുന്നത് അമ്മ പൊറുക്കില്ല.എത്ര ഭംഗിയാക്കി വച്ചിരുന്നതാ പാവം.ഇപ്പോ പാമ്പും എലിയും കേറി നിരങ്ങുന്നു വീടിനകത്ത്.പുറത്തെ കാര്യം പറയുകയേ വേണ്ട.എത്ര ചെടിയും പൂക്കളും ഉണ്ടായിരുന്നു തൊടിയിലൊക്കെ.മാധവമ്മാമയോട് പറഞ്ഞു ആരെയെങ്കിലും കൊണ്ട് ഒന്ന് വൃത്തിയാക്കിയിട്ടുകൂടെ?”
“ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളെ……പണ്ട് എത്ര വൈകി ചെന്ന് കേറിയാലും നാമം ജപിച്ചോണ്ട്‌ ഗേറ്റിലേക്ക് നോക്കിയിരിക്കും നിന്‍റെ അമ്മ.ഇപ്പോ എത്ര വെളിച്ചമുണ്ടെങ്കിലും ഒരു ഇരുട്ടാ വീടിനകത്ത്.രണ്ടു ദിവസം അടുപ്പിച്ചു നില്‍ക്കുമ്പോ ഒരു ശ്വാസം മുട്ടലാ….അപ്പൊ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാന്‍ തോന്നും.”
അതും പറഞ്ഞു പോയ പോക്കാണ്.പിന്നെ കാണുന്നത് വെള്ളത്തുണിയില്‍ പൊതിഞ്ഞാണ്.
ഡ്രൈവറുടെ ഹോണ്‍വിളി ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവന്നു.മാധവമ്മാമയോട് യാത്ര പറഞ്ഞു വണ്ടിയില്‍ ഇരിക്കുമ്പോള്‍ പിന്നെയും തിരിഞ്ഞു നോക്കി.നെഞ്ചില്‍ ഒരു കനം കയറ്റി വച്ച പോലെ.പണ്ട് അമ്മ ഏതോ സ്ഥലത്ത് എത്തുമ്പോള്‍ അതായിരുന്നു അമ്മയുടെ വീട് എന്ന് ചൂണ്ടി കാണിച്ചു തരുമായിരുന്നു.അതുപോലെ നാളെ എന്‍റെ വീടും ഓര്‍മ്മകളില്‍ ഒരു അടയാളമായി ചുരുങ്ങിപ്പോകും.
കാര്‍ നീങ്ങുന്നതനുസരിച്ചു വീട് ഒരു പൊട്ടു പോലെ ചെറുതായിക്കൊണ്ടിരുന്നു……മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന വെള്ള ചെമ്പകപ്പൂക്കളും!!!!
ജിഷ
Advertisements
This entry was posted in Uncategorized. Bookmark the permalink.

10 Responses to പിന്‍വിളികള്‍

 1. nishisameer says:

  Jisha , good one…. truth in it. Congrats…

  Liked by 1 person

 2. Viddi Man says:

  ഒട്ടും പുതുമയില്ലാത്ത വിഷയം. അവതരണം നന്നായിട്ടുണ്ട്.

  Like

  • അതെ പുതുമയില്ല….എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്നതു….നന്ദി വായനക്ക്….

   Like

 3. pravaahiny says:

  നന്നായിട്ടുണ്ട്‌

  Liked by 1 person

 4. UNAIS says:

  നന്നായി ഓർമ്മകൾ.

  Liked by 1 person

 5. Geetha says:

  ജിഷ എഫ് ബീയിലൂടെ നേരത്തെ വായിച്ചിരുന്നു ഈ കഥ. ഇഷ്ടമായി. സങ്കടം നിറഞ്ഞ ഓര്മ്മയായി വീട്…. പിന്നെ കുറെ ഓര്മ്മകളും ല്ലേ.

  Like

  • അതെ ചേച്ചി……കുറെ നല്ല ഓര്‍മ്മകള്‍….അത് മാത്രമേയുള്ളൂ ബാക്കി…അല്ലെ..സ്നേഹം

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s