അയല്പക്കങ്ങള്‍ പറയുന്നത്……..

ഈ തവണത്തെ അവധിക്കാലത്ത്‌ അമ്മയോടൊപ്പം പത്തു ദിവസം…..കാലെ ക്കൂട്ടി അനുവാദം വേണ്ടപ്പെട്ടവരുടെ കയ്യില്‍ നിന്ന് വാങ്ങി വച്ചിരുന്നു…ഏട്ടന്‍ കൂടി വേണമായിരുന്നു…..എത്ര വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ട്…അമ്മയുള്ളതുകൊണ്ട് വിശേഷങ്ങള്‍ പരസ്പരം അറിയുന്നുണ്ട്….രാത്രി പകലുകളുടെ വ്യത്യാസത്തില്‍ ഫോണ്‍ വിളികള്‍ പോലും പലപ്പോഴും ചടങ്ങാവുന്നു…..ഉച്ചയൂണിനു ശേഷം അമ്മയുമായി കൊച്ചുവര്തമാനതിനു ഇരുന്നു…..അമ്മയുടെ കണ്ണുകള്‍ പതിവ് സീരിയലുകളില്‍ ആണ്….” പടിഞ്ഞാറയിലെ മീനുവേടതിയുടെ അവിടെ എന്തുണ്ട് വിശേഷം? വിനുവിന്റെ കല്യാണം നന്നായിരുന്നോ? പെണ്ണ് കൊള്ളാമോ ? ഒറ്റശ്വാസത്തില്‍ എന്റെ വക കുറെ ചോദ്യങ്ങള്‍? എനിക്കന്നു വയ്യാണ്ട് കിടക്കുവാരുന്നു….കല്യാണം കഴിഞ്ഞു മീനു പോലും ഇവിടെ വരെ വന്നില്ല….എന്തിനാ അവളെ പറയുന്നേ? ഈ മതിലും ചുറ്റി റോഡ്‌ വഴി നടന്നു വരണ്ടേ? അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്…എന്റെ വീടിനു ചുറ്റും മതിലാണ്…..വീട് പുതുക്കി പണിതപ്പോള്‍ ഏട്ടന്‍ വലിയ മതിലും പണിയിപ്പിച്ചു…….വേലികള്‍ വീടുകള്‍ക്ക് ചുറ്റും അല്ല….മനസ്സുകള്‍ക്ക് ചുറ്റുമാണ്…..പണ്ടൊക്കെ അമ്മ അടിക്കാന്‍ ഓടിക്കുമ്പോള്‍ ഒറ്റ ഓട്ടമാണ് മീനുവേട്ടതിയുടെ അടുത്തേക്ക്….ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് അവിടെ ഹാജര്‍ വച്ചിട്ടെ വീട്ടില്‍ വരുമായിരുന്നുള്ളൂ…വടക്കേതിലെ കൃഷ്ണേട്ടന്റെ കോഴികള്‍ ഞങ്ങള്‍ടെ പച്ചക്കറിതോട്ടം നശിപ്പിക്കുന്നെന്നും പറഞ്ഞു അമ്മൂമ്മയുമായി എന്നും വഴക്കായിരുന്നു…അന്ന്‍ പശുവിനെ അഴിച്ചുവിട്ടു അമ്മൂമ്മ പകരം വീട്ടി….എന്നിട്ടും ആരും മതിലുകള്‍ കേട്ടിയിരുന്നില്ല….കൃഷ്ണേട്ടന്റെ ഭാര്യയും എന്റെ അമ്മയും പുരയിടത്തില്‍ നിന്ന് ഭര്‍ത്താക്കന്മാരുടെ കുറവുകള്‍ പങ്കുവക്കുമായിരുന്നു…..ഇന്നോ? ഇനി രമേടതിയുടെ വിശേഷം ചോദിച്ചാല്‍ അമ്മ എന്ത് പറയുമോ എന്തോ? എങ്കിലും ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചുപോയി…നമ്മുടെ പടം വരപ്പുകാരന്‍ രവി മരിച്ചപ്പോള്‍ കണ്ടതാ കൃഷ്നെയും രമയും…രണ്ടു പേര്‍ക്കും തീരെ വയ്യ…!
എന്റെ തുറിച്ചു നോട്ടം കണ്ടപ്പോള്‍ അമ്മ പറഞ്ഞു…” നീ നോക്കണ്ട…ആളുകള്‍ ഇപ്പോള്‍ മരണവീടിലും കല്യാണവീട്ടിലും ഒക്കെ വച്ചാ പരസ്പരം കാണുന്നെ….അല്ലാതെ ഈ മതിലോക്കെ ചവിട്ടി പൊളിച്ചു പോകാന്‍ പറ്റുമോ? ഒരു കള്ളന്‍ കേറിയാല്‍ അടുത്ത വീട്ടില്‍ അറിയില്ല…
എല്ലാ വീടുകളിലും അച്ഛനും അമ്മയും കാണും…ചിലപ്പോ ഒരാളെ കാണു…കൂട്ടിനു ആരുമില്ലാത്ത എത്രയോ ആളുകള്‍…സ്വന്തം മക്കള്‍ക്കില്ലാത്ത ആധി വേണോ മറ്റുള്ളവര്‍ക്ക്?” അമ്മ എന്നെ ആണോ പറഞ്ഞത്? ഞാന്‍ വല്ലായ്മയോടെ നോട്ടം മാറ്റി……
“ നീയാ തുണിയെടുത്തു വെളിയില്‍ വിരിക്ക്…..രാവിലത്തേക്ക് ഉണങ്ങി കിട്ടും….ഞാനിതൊന്നു കാണട്ടെ”….അമ്മയുടെ ശ്രദ്ധ വീണ്ടും ടീവിയിലായി.
ഞാന്‍ ബക്കറ്റെടുത്തു തുണി എല്ലാം അതിലാക്കി ടെറസ്സിലേക്ക് നടന്നു…..വാതിലിന്റെ സാക്ഷ എടുക്കാന്‍ പാട് പെട്ടു…അമ്മ ഇത് വഴിയൊന്നും വരാറില്ല എന്ന് തോന്നുന്നു….കാല് വയ്യാത്ത അമ്മയാണ് പടി കേറുന്നത്….ഞാന്‍ ഓരോ തുണിയായി അയയില്‍ വിരിക്കുമ്പോള്‍ ആണ് ഒരു കാഴ്ച കണ്ടത്…..ഇപ്പോ എനിക്ക് എല്ലാ അയല്‍ വീടുകളും കാണാം…മീനുവേടതിയുടെ മരുമകള്‍ ചെടിക്ക് വെള്ളം നനക്കുന്നു….കൃഷ്നെട്ടനല്ലേ ചാര് കസേരയില്‍ കിടക്കുന്നത്……കിഴെക്കെ വശത്ത് പുതിയ ഒരു വീട് ഉയരുന്നു…..അങ്ങനെ എന്തെല്ലാം……അപ്പൊ അയല്പക്കങ്ങള്‍ പറയുന്നത് കാണണമെങ്കില്‍ ടെറസ് വീട് വേണം…..! അമ്മയോട് പറഞ്ഞാലോ? വേണ്ട , പകുതി കുസൃതിയോടും വേദനയോടും ഞാന്‍ മനസ്സിനെ വിലക്കി….! അവിടെ കുറച്ചു നേരം കൂടി നിന്ന് ഞാന്‍ മനസ്സ് കുളിര്‍ക്കെ എന്റെ അയല്‍വീടുകളെയും അയല്‍ക്കാരെയും കണ്ടു…മതിലുകളില്ലാതെ…..!

Advertisements
This entry was posted in കഥ. Bookmark the permalink.

4 Responses to അയല്പക്കങ്ങള്‍ പറയുന്നത്……..

 1. Priya says:

  Olikan pattatha sathyam, aythoru veetile avastha…..good write up…..

  Liked by 1 person

 2. മനസിലെ മതിലുകൾ പൊളിച്ച് മനുഷ്യർ തമ്മിൽ കാണട്ടെ ആശംസകൾ

  Liked by 1 person

 3. നന്ദി വായനക്കും കുറിപ്പിനും

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s