ഒരു മുത്തശ്ശി കഥ

മുത്തശ്ശി “എത്ര ദിവസമായി കഥ പറയാമെന്നു പറഞ്ഞു പറ്റിക്കുന്നു …..ഇന്ന് പറഞ്ഞെ പറ്റൂ ….”. കൊച്ചുമക്കൾ രണ്ടും അവരുടെ പിന്നാലെ കൂടി . അവധിക്കാലം കുട്ടികളുടെ കൂടെ ആഘോഷിക്കാൻ വന്നതാണ്‌ മുത്തശ്ശനും മുത്തശ്ശിയും .“ ഇന്ന് ഏതു  കഥ പറയും ? എല്ലാ കഥകളും പറഞ്ഞു കഴിഞ്ഞു”. മുത്തശ്ശി മനസിലോർത്തു. “ശരി ഇന്ന് പുതിയ ഒരു കഥ പറയാം  ” .അവർ പറഞ്ഞു തുടങ്ങി .” ഒരിടത്തൊരിടത്തൊരു രാജാവും രാജ്ഞിയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു.രാജാവിനെ എല്ലാ പ്രജകള്‍ക്കും വലിയ ഇഷ്ടമായിരുന്നു .അദ്ദേഹം രാജ്യകാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിച്ചിരുന്നു.രാജാവിന്‌ രാജ്ഞിയെയും മക്കളേയും വലിയ സ്നേഹമായിരുന്നു.അങ്ങനെയിരിക്കെ കൊട്ടാരത്തിലേക്ക് ഒരു പുതിയ നര്‍ത്തകി വന്നു.രാജാവിന്‌ അവളുടെ നൃത്തം നന്നായി ഇഷ്ടപ്പെട്ടു . അവള്‍ക്ക് ഒരുപാട് സമ്മാനങ്ങളും സ്വര്‍ണ്ണ നാണയങ്ങളും നല്‍കി സന്തോഷിപ്പിച്ചു .പതിയെ പതിയെ അദ്ദേഹത്തിന് രാജ്യകാര്യങ്ങളിലും പ്രജകളിലും ശ്രദ്ധ കുറഞ്ഞു. എപ്പോഴും നര്‍ത്തകിയുടെ നൃത്തം കാണണമെന്നായി മനസ് . കാര്യങ്ങളറിഞ്ഞഞ്ഞപ്പോള്‍ രാജ്ഞി രാജാവിന്റെ കാല് പിടിച്ചപേക്ഷിച്ചു. അദ്ദേഹം ചെവികൊണ്ടില്ല . രാജ്യം മുഴുവൻ വിഷമത്തിലായി .രാജ്ഞി ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചു രാജാവിന്റെ മനസ് മാറാൻ . അങ്ങനെയിരിക്കെ രാജാവ്‌ പെട്ടെന്ന് രോഗാതുരനായി ….. രാജ്ഞി പകലും രാത്രിയും ഉറങ്ങാതെ അദ്ദേഹത്തെ പരിചരിച്ചു….രാജാവിന്‌ റാണിയുടെ സ്നേഹം പതിയെ ബോധ്യപ്പെട്ടു … തെറ്റ് മനസ്സിലാക്കിയ നര്‍ത്തകി രാജ്യം വിട്ടു പോയി.രാജാവിന്‌ ആരോഗ്യം വീണ്ടുകിട്ടി. അദ്ദേഹം പിന്നെയും രാജ്യകാര്യങ്ങളൊക്കെ നോക്കി രാജ്ഞിയെയും മക്കളേയും പ്രജകളെയും ഒക്കെ സംരക്ഷിച്ചു ഒരുപാടു കാലം രാജ്യം ഭരിച്ചു”. മുത്തശ്ശി കഥ പറഞ്ഞു നിർത്തി. “എനിക്കറിയാം ഇത് ഞാൻ സിനിമ കണ്ടതാ”…ഏഴാം ക്ലാസ്സുകാരി പൊതുവിജ്ഞാനം വിളമ്പി. കേട്ട നാലാം ക്ലാസ്സുകാരി ചോദിച്ചു “അപ്പോ ഇത് നടന്ന കഥയാണോ മുത്തശ്ശി?”  അവർ തല കുലുക്കി……..അവൾ പിന്നെയും ചോദിച്ചു.”രാജാവ്‌ ഇപ്പോള്‍ എവിടെയാ?”  മുത്തശ്ശി ഒരു   നിമിഷം നിശബ്ദയായി …എന്നിട്ട് പതിയെ പറഞ്ഞു. “മുൻവശത്തെ മുറിയിലെ ചാരുകസേരയിൽ കിടന്നു പത്രം വായിക്കുന്നു”. കുട്ടികള്‍ക്ക് കൂടുതൽ ചോദ്യങ്ങൾക്ക്  ഇടം കൊടുക്കാതെ അവർ തന്റെ മുറിയിലേക്ക് നടന്നു പോയി എന്തൊക്കെയോ ഓർത്തുകൊണ്ട് ………!

Advertisements
This entry was posted in കഥ. Bookmark the permalink.

2 Responses to ഒരു മുത്തശ്ശി കഥ

  1. annarchana says:

    Excellent writing !!!

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s